Author: T21 Media

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്. വിഡിയോയിൽ സംസാരിക്കുന്ന സ്ത്രീ സിപിഎം നേതാവ് സുഭാഷിണി അലി എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. ‘ലോകത്തിന്റെ ഇന്നത്തെ യുദ്ധസമാന സാഹചര്യത്തിൽ മോദിയെയാണ് നമ്മുക്ക് വേണ്ടത്. അല്ലാതെ ഇന്ത്യയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അറിയാത്ത രാഹുൽ ഗാന്ധിയെ അല്ലാ. ഇന്നത്തെ സാഹചര്യത്തിൽ മോഡിയെകൊണ്ടല്ലാതെ വേറെ ആരെകൊണ്ടും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല’. സുഭാഷിണി അലിയുടെ വാക്കുകൾ കേൾക്കു എന്നിട്ട് വോട്ട് ചെയ്യൂ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ പ്രതികരണവുമായി സുഭാഷിണി അലി രംഗത്തെത്തി. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇലക്ഷൻ കമ്മീഷനിലും പോലീസിലും താൻ പരാതി നൽകിയതായും അവർ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.…

Read More

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിൻ സർട്ടിഫിക്കറ്റുകളിൽ നിന്നും ചിത്രം നീക്കം ചെയ്തത്. ‘ഒന്നിച്ചു ചേർന്ന് ഇന്ത്യ കൊവിഡ് 19-നെ തോൽപ്പിക്കും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുൻപ് കോവിൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. കോവിഷീൽഡ്‌ വാക്‌സിൻ അപൂർവം ചില സാഹചര്യങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വാർത്തയ്‌ക്ക്‌ പിന്നാലെയാണ്‌ നീക്കം. കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്. 2022-ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ നടപടി നിർബന്ധമാക്കിയത്.

Read More

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പി എ ബിജെപിയിൽ ചേർന്നു. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു. അതേസമയം ബിജെപിക്കും ഫാസിസത്തിനുമെതിരായ സമരത്തിൽ സിപിഎമ്മിനാണ്‌ കൂടുതൽ വിശ്വാസ്യതയെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. ബിജെപി–-ഫാസിസ്റ്റ്‌ വിരുദ്ധതയിൽ ശക്തമായ സമീപനവും നിലപാടുമുള്ളത്‌ സിപിഎമ്മിനും എൽഡിഎഫിനുമാണെന്ന്‌ സമസ്‌ത സെക്രട്ടറി ഉമർഫൈസി മുക്കം പറഞ്ഞു. കമ്യൂണിസം ഒരിക്കലും ഫാസിസത്തോട്‌ സന്ധിചെയ്യില്ല. നിഷ്‌പക്ഷമായി ചിന്തിക്കുന്നവരും വാർത്തകൾ വായിക്കുന്നവരുമായ സമസ്‌തയിലുള്ളവർക്കും മറ്റുള്ളവർക്കും ഈ അഭിപ്രായവും കാഴ്‌ചപ്പാടുമാണുണ്ടാവുക. കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്‌ പോകുന്നതിൽ സമസ്‌തയ്‌ക്ക്‌ ആശങ്കയുണ്ട്‌. അങ്ങനെ പോകരുതെന്നാണ്‌ സമസ്‌തയുടെ അഭിപ്രായം. ഈ രാജ്യം നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസികൾക്ക്‌ ഫാസിസ്റ്റ്‌ വിരുദ്ധരെക്കുറിച്ച്‌ ശരിയായ കാഴ്‌ചപ്പാടുണ്ടാകും. ഫാസിസ്റ്റ്‌ ശക്തികളെ എതിർക്കുക എന്ന ഇന്ത്യ കൂട്ടായ്‌മയുടെ ലക്ഷ്യത്തിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്‌ എൽഡിഎഫാണ്‌. ഇന്നലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗമുണ്ട്‌. മുസ്ലിങ്ങൾ സ്വത്തുക്കളും രാജ്യവും കൈയടക്കാൻ…

Read More

തിരുവനന്തപുരം: വിഷു സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളിൽ നിന്ന് ഇതിനെ വേറിട്ടുനിർത്തുന്നത്. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു. തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാർ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയർത്തിയെടുക്കുന്നതിനു പ്രചോദനം നൽകും അത്. നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങൾ കാണുന്നുണ്ട്. സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ. ഏവർക്കും വിഷു ആശംസകൾ.

Read More

തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കോലാഹലം സൃഷ്ടിക്കാനുള്ള ഇ ഡി യുടെ രാഷ്ട്രീയക്കളി തുറന്നു കാട്ടി ഡോ. ടി എം തോമസ് ഐസക്ക്. ഹൈക്കോടതിയിൽ നിന്നു തുടർച്ചയായി തിരിച്ചടി കിട്ടിയിട്ടും ഇഡി മാധ്യമങ്ങളിലൂടെ താറടിക്കാനുള്ള രാഷ്ട്രീയക്കളിയുമായി നടക്കുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരിച്ചടി കിട്ടുമ്പോഴൊക്കെ ഇ ഡി സ്ഥിരം അടവ് പുറത്തെടുക്കും – മുദ്ര വെച്ച കവറിൽ വിവരം കൈമാറൽ. എന്തൊരു തമാശയാണെന്നു നോക്കൂ. ദിവസം ഒന്നു വീതം നാലു നേരം എന്ന കണക്കിൽ മാധ്യമങ്ങളിലെ അനുചരവൃന്ദത്തിന് വാട്സാപ്പു വഴി സകലമാന വിവരങ്ങളും കൈമാറുന്നവർക്ക്, അതൊന്നും നേരെ ചൊവ്വെ കോടതിയിൽ പറയാനുള്ള ധൈര്യമില്ല. അവിടെ മുദ്രവെച്ച കവറിലേ വിവരം കൈമാറൂ. ആ അവസ്ഥയിലാണ് ഇഡിയിലെ വീരശൂരപരാക്രമികളെന്ന് ഐസക് പരിഹസിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് : “മസാലാ ബോണ്ടു കേസിൽ എന്നെ എങ്ങനെയെങ്കിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഒരു കോലാഹലം സൃഷ്ടിക്കാനുള്ള ഇഡിയുടെ നീക്കത്തിന് വീണ്ടും ഹൈക്കോടതിയിൽ…

Read More

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സിൽ നടത്തിയ അഭിമുഖത്തിലാണ് പരകാല പ്രഭാകറിൻ്റെ പ്രതികരണം. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക്-മണിപ്പൂർ പോലെയുള്ള സാഹചര്യം രാജ്യത്ത് വീണ്ടും ഉടലെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ മുന്നോട്ടുപോകുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംഭവിച്ചേക്കാവുന്ന ആശങ്കകൾ പങ്കുവച്ചത്. 2024ലും നരേന്ദ്രമോദി വിജയം ആവർത്തിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പരകാല പ്രഭാകർ പറയുന്നു. മോദി അധികാരത്തിൽ തുടർന്നാൽ ഇന്ത്യയുടെ ഭരണഘടന തന്നെ മാറും. രാജ്യത്തിൻ്റെ ഭൂപടത്തിൽ പോലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകാൻ പോകുന്നത് രാജ്യത്തിൻ്റെ അഭിമാനമായ ചെങ്കോട്ട തന്നെയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇലക്ടറൽ ബോണ്ട് അഴിമതിയെ നിർമല സീതാരാമൻ വെളളപൂശാൻ ശ്രമിച്ചപ്പോൾ, ലോകത്തെ തന്നെ…

Read More

അടൂർ: കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺ​ഗ്രസും ബിജെപിയും കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെതിരെയുള്ളൊരു വികാരം പൊതുവെ ഉയർന്നു വന്നിരിക്കുകയാണ്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യു ഡി എഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നത്. അടൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം. അത് പൂർണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യു ഡി എഫ് നേതൃത്വവും ബിജെപിയും പറയുന്നത്. എല്ലാ സംസ്ഥാനങ്ങളും കടമെടുത്താണ് മുന്നോട്ടു പോകുന്നത്. 1957 മുതൽ കേരളത്തിൽ നിലവിൽ വന്ന സർക്കാരുകളൊക്കെ കടമെടുത്ത് തന്നെയാണ് ഈ സംസ്ഥാനത്തിൻറെ സാമ്പത്തികആവശ്യങ്ങൾ നിറവേറ്റിയിട്ടുള്ളത്. ഇന്നും ഏറ്റവും കൂടുതൽ കടമെടുക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ കേരളമില്ല. പലരും ചിത്രീകരിക്കാൻ ശ്രമിക്കുന്നത്…

Read More

ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബി.ജെ.പി. എത്തില്ല. വർഗീയ രാഷ്‌ട്രീയത്തെ കേരളം കാലുകുത്താൻ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ ലീഗിന്റെ കൊടി ഒഴിവാക്കാൻ മുഴുവൻ കൊടികളും ഒഴിവാക്കിയത്‌ കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് വ്യക്തമാക്കുന്നതാണ്‌. 2016ൽ നേമത്ത്‌ ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ൽ നേമത്ത് 17.38 ശതമാനം വോട്ട് മാത്രമാണ്‌ യുഡിഎഫിന് ഉണ്ടായത്‌. 7 ശതമാനമായി കുറഞ്ഞപ്പോൾ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്‌തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എൽഡിഎഫ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം ദൂരദർശൻ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്‌പദമാണെന്നും സിപിഎം പറഞ്ഞു. ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നു. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. മുൻപില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നത് വ്യാപക പ്രചാരണം നൽകുന്നത്. കേരള സ്റ്റോറി സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് രാത്രി എട്ടിന് ദൂരദർശൻ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതാണ് കേരള സ്റ്റോറിയിലെ പുതിയ വിവാദം.

Read More