Author: T21 Media

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം ദൂരദർശൻ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്‌പദമാണെന്നും സിപിഎം പറഞ്ഞു. ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമെന്നും സംശയിക്കുന്നു. സിനിമ പ്രദർശനം സാമൂഹിക സൗഹാർദ്ദം തകരുന്നതിന് വഴിവെക്കുമെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. മുൻപില്ലാത്ത വിധം സിനിമ പ്രദർശിപ്പിക്കുന്നത് വ്യാപക പ്രചാരണം നൽകുന്നത്. കേരള സ്റ്റോറി സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് രാത്രി എട്ടിന് ദൂരദർശൻ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതാണ് കേരള സ്റ്റോറിയിലെ പുതിയ വിവാദം.

Read More

ന്യൂഡൽഹി: രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പിക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്. റിപ്പോർട്ടേഴ്‌സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്‍ പുറത്തുവിട്ടത്. 40 സൈനിക സ്‌കൂളുകളിൽ 62 ശതമാനവും ആർഎസ്എസ് ബന്ധമുള്ള സ്‌കൂളുകൾക്കാണെന്ന് നൽകിയതെന്നും കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ പങ്കാളത്തത്തിൽ രാജ്യത്ത് 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ 2021ലെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. മതിയായ സ്ഥലം, ഭൗതിക, ഐ ടി അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ഭദ്രത, ജീവനക്കാർ എന്നീ കാര്യങ്ങളിൽ സൈനിക് സ്‌കൂൾ സൊസൈറ്റി നിർദേശിക്കുന്ന മാനദണ്ഡം പാലിക്കുന്ന ഏത് സ്കൂളും സൈനിക സ്കൂളായി അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പുതിയ പദ്ധതി പ്രകാരം പ്രാബല്യത്തിൽ വന്ന 40 സൈനിക് സ്കൂൾ കരാറുകളിൽ 62 ശതമാനവും ആർ എസ് എസ്- അനുബന്ധ സംഘടനകൾ, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കൾ- സുഹൃത്തുക്കൾ, ഹിന്ദുത്വ സംഘടനകൾ, വ്യക്തികൾ, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്കൂളുകൾക്കാണെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവ് അന്വേഷണം വെളിപ്പെടുത്തുന്നു. കേന്ദ്ര…

Read More

ജയ്‌പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ ജോലി ചെയ്യാൻ അവകാശമില്ലെന്ന ഭീഷണിയുമായി രാജസ്ഥാനിലെ മുൻ ബിജെപി എംപി സന്തോഷ് അഹ്‌ലാവത്. സൂരജ്ഗഢിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുൻ വനിതാ എംപിയുടെ ഭീഷണി. ‘സർക്കാർ ഉദ്യോഗസ്ഥർ ഒന്നുകിൽ മനസ്സിലാക്കി പെരുമാറണം, അല്ലെങ്കിൽ ബാഗ് പാക്ക് ചെയ്തോളൂ. അഞ്ചു വർഷത്തേക്ക് നിങ്ങളെ മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ല. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് സൂരജ്‌ഗഢിലെ ഒരു സർക്കാർ ഓഫീസിലും ജോലി ചെയ്യാൻ അവകാശമില്ല’–- അഹ്‍ലാവത് പറഞ്ഞു.

Read More

ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്‌മി സർക്കാരിനെ വീഴ്ത്താൻ ശ്രമങ്ങൾ സജീവമാക്കി ബിജെപി. ബിജെപിയിൽ ചേരണമെന്നും അല്ലെങ്കിൽ ഒരു മാസത്തിനകം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന്റെ അറസ്റ്റ് നേരിടാൻ തയ്യാറാകണമെന്നും അടുപ്പമുള്ള ഒരാൾ പറഞ്ഞു. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടെന്നും ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎപി പിളരില്ലെന്നും ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കിയ അതിഷി, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർ​ഗേജ് പാഠക് എന്നിവരെയും അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു. എല്ലാ നേതാക്കളെയും ജയിലിലേക്ക് അയച്ച് എഎപിയെ തകർക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്നും അതിഷി പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ പാർട്ടി തകരില്ലെന്ന് ഞായറാഴ്‌ച രാംലീല മൈതാനത്തെ ജനപങ്കാളിത്തത്തിൽ നിന്ന് അവർ മനസ്സിലാക്കി. “ഞങ്ങൾ ബിജെപിയെ ഭയപ്പെടുന്നില്ല… ഞങ്ങൾ അരവിന്ദ് കെജ്‌രിവാളിൻ്റെ സൈനികരും ഭഗത് സിംഗിൻ്റെ അനുയായികളുമാണ്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ അവസാനം വരെ പോരാടും, ” അതിഷി പറഞ്ഞു.

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2011ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ കോൺഗസ് സ്ഥാനാർത്ഥിയായിരുന്നു. മുൻ എഐസിസി അംഗവും, മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് തങ്കമണി വിമർശിച്ചു. ബിജെപിയിലേക്ക് കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് എത്തും. ബിജെപിയിലേക്ക് പോകുന്നുവെന്ന് പാർട്ടിയിലെ ഉറ്റ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ധൈര്യമായി പൊയ്ക്കോളൂ ഞങ്ങളും പുറകെ വരുമെന്ന് അവർ ഉറപ്പു നൽകി. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.

Read More

കോഴിക്കോട്: റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിധി വന്നതിന് ശേഷവും സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയും ആത്മാർത്ഥയും അർപ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല. കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മർത്ഥയേയും അർപ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ടന്നും മുഖ്യമന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞത് 2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക്‌ സ്വദേശിയും കാസർകോട്‌ പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ്മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ…

Read More

മലപ്പുറം: മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ യൂത്ത് കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയും വാർഡ് മെംബറുമായ ഹക്കീം പെരുമുക്കാണ് പെൻഷൻ തട്ടിയത്. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബർ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പർകൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നൽകിയത്. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 ഒക്ടോബർ മുതൽ പെൻഷന് വീട്ടിൽ ലഭിച്ചിട്ടുമില്ല. മെംബർക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Read More

കണ്ണൂർ: പാനൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്ന്‌ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നാണ് 770 കിലോ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരിൽ ബോധപൂർവം അക്രമം നടത്താനുള്ള ആർഎസ്എസ് നീക്കമാണ് ഇതോടെ വ്യക്തമായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കൊളവല്ലൂർ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തു.

Read More

ഡൽഹി: എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്ക് ശേഷം എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. വേണ്ടത്ര തയ്യാറെടുപ്പുകൾ കൂടാതെ 15 ആഡംബര വിമാനം എയർഇന്ത്യ പാട്ടത്തിന്‌ എടുത്തതിനാൽ 2007–- 2009 കാലത്ത്‌ 840 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു കേസ്‌. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്‌ 2017ലാണ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനു പുറമെ വ്യോമയാന മന്ത്രാലയത്തിലെയും എയർഇന്ത്യയിലെയും ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ. എട്ടു മാസത്തിനു മുൻപാണ് പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നത്. എയർ ഇന്ത്യ വിമാനങ്ങൾ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2017 മെയിൽ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴ് വർഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുൽ പട്ടേലിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടാണ് ഇപ്പോൾ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. വലിയ തോതിലുള്ള വിമാനം ഏറ്റെടുക്കലും വിദേശ വിമാനങ്ങൾ അടക്കം…

Read More

വയനാട്: വയനാട്ടിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ സ്ഥാനാർത്ഥിയാണ് എന്ന പേരിൽ ലഘുലേഖ ഇറക്കിയാണ് രാഹുൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ പിന്തുണയുള്ള ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയെന്നാണ്‌ രാഹുലിന്റെ ഒപ്പോടുകൂടി വയനാട്‌ മണ്ഡലത്തിൽ വിതരണംചെയ്യുന്ന ലഘുലേഖയിലെ അവകാശവാദം. അഞ്ചുവർഷം എംപി ആയിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന രാഹുൽ പരാജയഭീതിയിലാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖയുമായി രംഗത്തിറങ്ങിയതെന്ന്‌ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു. രാഹുലിന്‌ രാജ്യത്തോട്‌ ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കെതിരെ മത്സരിക്കേണ്ടിയിരുന്നു. രാഹുൽ യുഡിഎഫിന്റെ മാത്രം സ്ഥാനാർഥിയാണ്‌, ഇന്ത്യ കൂട്ടായ്‌മയുടേതല്ലെന്നും എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിനുശേഷം രാഹുൽ ഇതുവരെ മണ്ഡലത്തിൽ എത്തിയിട്ടില്ല. വയനാട്ടിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന ഏറ്റുപറച്ചിലും ലഘുലേഖയിലുണ്ട്‌. ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ പോരാട്ടമുഖമായ എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജ ഒരുമാസത്തോളമായി പ്രചാരണത്തിൽ സജീവമാണ്‌.

Read More