Author: T21 Media

കണ്ണൂർ: പയ്യാമ്പലതെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ അതിക്രമം. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ , കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്. അജ്ഞാതർ കരി ഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്. വ്യാഴം രാവിലെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ്ങ്‌ സെക്രട്ടറി ടി വി രാജേഷ്‌, കെ പി സഹദേവൻ, വി ശിവദാസൻ എംപി, എൻ ചന്ദ്രൻ, എം പ്രകാശൻ, കെ പി സുധാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ആസൂത്രിത ആക്രമണമാണെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. സംഭവത്തിൽ ടൗൺ പോലീസിൽ പരാതി നൽകി.

Read More

ഇംഫാൽ: ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾ അവധി നിഷേധിച്ച് ബിജെപി സർക്കാർ. ഈസ്റ്റർ ദിനം പ്രവർത്തി ദിനമായിരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അവധി നിഷേധിച്ചതിൽ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു.

Read More

പാലക്കാട്: പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിന് ആത്മാർത്ഥതയില്ലെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.

Read More

ഇടുക്കി: സിപിഎം നേതാവ് എം എം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് ഒ ആർ ശശി. കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനറാണ് ഒ ആർ ശശി. ഡീൻ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കൾക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണ്. ഡീൻ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. എന്നാൽ എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ ആർ ശശി പറഞ്ഞു. എംഎം മണിയെ കാണാൻ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ ആർ ശശി അധിക്ഷേപിച്ചു. ഇന്നലെ മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ആയിരുന്നു ഒ ആർ ശശിയുടെ വിവാദ പരാമർശം. അദ്ദേഹത്തിന്റെ പിതാവിനെതിരെയും നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളാണ് ശശി നടത്തിയത്.

Read More

തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രമുപയോഗിച്ച് ബിജെപി. ബിജെപി സ്ഥാനർത്ഥി വി മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡിലാണ് വിഗ്രഹത്തിന്റെ ചിത്രമുപയോഗിച്ച് ഗുരുതര ചട്ടലംഘനം നടത്തിയത്. ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരന് വേണ്ടി എൻഡിഎ സ്ഥാപിച്ച ഫ്ളക്സിലാണ് വിഗ്രഹത്തിന്റെ ചിത്രമുള്ളത്. ശ്രീ ജനാർദ്ദന സ്വാമിക്ക് പ്രണാമം എന്നെഴുതിയ ഫ്ളെക്സിൽ വിഗ്രഹചിത്രവും അതോടൊപ്പം മോദിയുടേയും വി മുരളീധരന്റെയും ചിത്രങ്ങളുമാണുള്ളത്. ഭാരതത്തിന്റെ വല്യേട്ടന്‌ ഒരു വോട്ട് , വി മുരളീധരനെ വിജയിപ്പിക്കുക എന്നും ബോർഡിലുണ്ട്.

Read More

കണ്ണൂർ: പി കെ ഇന്ദിരയ്‌ക്ക്‌ എതിരായി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന്‌ മലയാള മനോരമക്ക് കനത്ത തിരിച്ചടി. പി കെ ഇന്ദിരയ്‌ക്ക്‌ പത്ത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കണ്ണൂർ സബ്‌കോടതി ഉത്തരവിട്ടു. നഷ്‌ടപരിഹാരത്തുക ആറ്‌ ശതമാനം പലിശയും കോടതിച്ചെലവും സഹിതം നൽകണമെണും കണ്ണൂർ സബ്‌കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ആവശ്യപ്പെട്ടു. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച്‌ എത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടിൽ 2020 സപ്‌തംബർ 14 ന്‌ മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ്‌ കേസിന്‌ ആധാരം. ‘ലൈഫ്‌ മിഷൻ കമ്മീഷൻ കിട്ടിയത്‌ മന്ത്രി പുത്രനും’ എന്ന തലക്കെട്ടിൽ സപ്‌തംബർ 13ന്‌ മനോരമ മറ്റൊരു വാർത്ത നൽകിയിരുന്നു. ഈ വാർത്ത വന്നതിനെ തുടർന്ന്‌ മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക്‌ കണ്ണൂർ ബ്രാഞ്ചിലെത്തി ലോക്കർ ഇടപാട്‌ നടത്തിയത്‌ ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു 14ന്‌ നൽകിയ വാർത്ത. ലോക്കറിൽ നിന്നും പേരക്കുട്ടിയുടെ സ്വർണം ജന്മദിനാവശ്യത്തിന്‌ എടുക്കാനായിരുന്നു…

Read More

ദില്ലി: കോൺഗ്രസ് ഭരിക്കുന്ന ഹിമാചലൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രജീന്ദർ റാണ, രവി ഠാക്കൂർ, ചൈതന്യ ശർമ്മ, സുധീർ ശർമ്മ എന്നീ കോൺഗ്രസ് എംഎൽഎമാരും, കിഷൻ ലാൽ ഠാക്കൂർ, കുഷാർ സിങ്, ആശിഷ് ശർമ്മ എന്നീ സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്.

Read More

ന്യൂഡൽഹി: സാബു ജേക്കബ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ മുടക്കിയത്‌ 25 കോടി രൂപയെന്ന് സ്ഥിരീകരിച്ചു. തെലങ്കാനയിൽ വ്യവസായം തുടങ്ങാനാണ് കിറ്റെക്സ് സാബു ഈ തുക മുടക്കിയത്. ബോണ്ട്‌ സീരിയൽ നമ്പറുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ടതോടെയാണ്‌ ഇത്‌ വ്യക്തമായത്‌. തെലങ്കാനയിൽ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത്‌ രാഷ്ട്ര സമിതിക്കാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി 25 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ കൈമാറിയത്‌. തൊഴിൽചട്ട ലംഘനങ്ങളുടെ പേരിൽ കേരളത്തിൽ നിയമനടപടികൾ നേരിട്ട ഘട്ടത്തിലാണ്‌ 2021 ൽ തെലങ്കാനയിലേക്ക്‌ ചുവടുമാറാൻ സാബു പദ്ധതിയിട്ടത്‌. തെലങ്കാന സർക്കാരുമായി രണ്ടുവർഷത്തോളം നീണ്ട ചർച്ചകൾക്ക്‌ ശേഷം 2023 ൽ വാറങ്കലിൽ ആദ്യ യൂണിറ്റിന്‌ ധാരണയായി. ഇതിന്‌ പിന്നാലെയാണ്‌ ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ ബിആർഎസിന്‌ കൈമാറിയത്‌. ഒസി സീരിയൽ നമ്പറിലുള്ള ഒരു കോടിയുടെ 15 ബോണ്ടുകൾ 2023 ജൂലൈ അഞ്ചിന്‌ കിറ്റെക്‌സ്‌ സാബു വാങ്ങി. ജൂലൈ 17 ന്‌ 15 കോടി രൂപ കിറ്റെക്‌സ്‌…

Read More

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. ഈ വർഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതിൽ കൂടുതലും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ്. ജന്മദിനാഘോഷ പരിപാടികൾ വരെ മതപരിവർത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തർ പ്രദേശിലാണ് ഇത്തരത്തിൽ കൂടുതൽ വ്യാജ കേസെടുത്തത്. യു.പി.യിൽ ഭരണകൂടം സ്പോൺസർ ചെയ്ത നടപടികളാണ് അരങ്ങേറുന്നത്. ഛത്തീസ്‌ഗഢിൽ കുടിവെള്ളം പോലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ തീവ്രഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിരുന്നു. സ്‌കൂളുകളിൽ യേശുവിന്റെയും മറിയത്തിന്റെയും പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ…

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു പാർട്ടി നേതാവ് കൂടി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ. കരുണാകരന്റെ വിശ്വസ്തനുമായ മഹേശ്വരൻ നായരാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. നേരത്തെ ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും പദ്മിനി തോമസും ബിജെപിയിൽ ചേരുന്നിരുന്നു.

Read More