ഇൻഡോർ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 76 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: ഇന്ത്യ 109, 163 & ഓസ്‌ട്രേലിയ 197, 76. നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പര നിലനിർത്തിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സിൽ ഉസ്മൻ ഖവാജയുടെ വിക്കറ്റ് മാത്രമാണ് (0) ഓസീസിന് നഷ്ടമായത്. ആർ അശ്വിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ എസ് ഭരതിന് ക്യാച്ച് നൽകിയാണ് ഖവാജ മടങ്ങിയത്. അധികം വിക്കറ്റ് നഷ്ടമാക്കാതെ ഹെഡും മർനസ് ലബുഷെയ്‌നും (28) എന്നിവർ ഓസീസിന് വിജയത്തിലേക്ക് നയിച്ചു. പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഒൻപതു മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കും.

Leave A Reply

Exit mobile version