തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2011ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ കോൺഗസ് സ്ഥാനാർത്ഥിയായിരുന്നു. മുൻ എഐസിസി അംഗവും, മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ.

സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് തങ്കമണി വിമർശിച്ചു. ബിജെപിയിലേക്ക് കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് എത്തും. ബിജെപിയിലേക്ക് പോകുന്നുവെന്ന് പാർട്ടിയിലെ ഉറ്റ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ധൈര്യമായി പൊയ്ക്കോളൂ ഞങ്ങളും പുറകെ വരുമെന്ന് അവർ ഉറപ്പു നൽകി. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.

Leave A Reply

Exit mobile version