തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രമുപയോഗിച്ച് ബിജെപി. ബിജെപി സ്ഥാനർത്ഥി വി മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡിലാണ് വിഗ്രഹത്തിന്റെ ചിത്രമുപയോഗിച്ച് ഗുരുതര ചട്ടലംഘനം നടത്തിയത്.

ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരന് വേണ്ടി എൻഡിഎ സ്ഥാപിച്ച ഫ്ളക്സിലാണ് വിഗ്രഹത്തിന്റെ ചിത്രമുള്ളത്. ശ്രീ ജനാർദ്ദന സ്വാമിക്ക് പ്രണാമം എന്നെഴുതിയ ഫ്ളെക്സിൽ വിഗ്രഹചിത്രവും അതോടൊപ്പം മോദിയുടേയും വി മുരളീധരന്റെയും ചിത്രങ്ങളുമാണുള്ളത്. ഭാരതത്തിന്റെ വല്യേട്ടന്‌ ഒരു വോട്ട് , വി മുരളീധരനെ വിജയിപ്പിക്കുക എന്നും ബോർഡിലുണ്ട്.

Leave A Reply

Exit mobile version