കണ്ണൂർ: പയ്യാമ്പലതെ സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ അതിക്രമം. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ , കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്. അജ്ഞാതർ കരി ഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് നാശമാക്കിയിട്ടുള്ളത്.

വ്യാഴം രാവിലെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ ആക്ടിങ്ങ്‌ സെക്രട്ടറി ടി വി രാജേഷ്‌, കെ പി സഹദേവൻ, വി ശിവദാസൻ എംപി, എൻ ചന്ദ്രൻ, എം പ്രകാശൻ, കെ പി സുധാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ആസൂത്രിത ആക്രമണമാണെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. സംഭവത്തിൽ ടൗൺ പോലീസിൽ പരാതി നൽകി.

Leave A Reply

Exit mobile version