വയനാട്: വയനാട്ടിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ സ്ഥാനാർത്ഥിയാണ് എന്ന പേരിൽ ലഘുലേഖ ഇറക്കിയാണ് രാഹുൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ പിന്തുണയുള്ള ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയെന്നാണ്‌ രാഹുലിന്റെ ഒപ്പോടുകൂടി വയനാട്‌ മണ്ഡലത്തിൽ വിതരണംചെയ്യുന്ന ലഘുലേഖയിലെ അവകാശവാദം.

അഞ്ചുവർഷം എംപി ആയിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന രാഹുൽ പരാജയഭീതിയിലാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖയുമായി രംഗത്തിറങ്ങിയതെന്ന്‌ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു. രാഹുലിന്‌ രാജ്യത്തോട്‌ ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കെതിരെ മത്സരിക്കേണ്ടിയിരുന്നു. രാഹുൽ യുഡിഎഫിന്റെ മാത്രം സ്ഥാനാർഥിയാണ്‌, ഇന്ത്യ കൂട്ടായ്‌മയുടേതല്ലെന്നും എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിനുശേഷം രാഹുൽ ഇതുവരെ മണ്ഡലത്തിൽ എത്തിയിട്ടില്ല. വയനാട്ടിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന ഏറ്റുപറച്ചിലും ലഘുലേഖയിലുണ്ട്‌. ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ പോരാട്ടമുഖമായ എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജ ഒരുമാസത്തോളമായി പ്രചാരണത്തിൽ സജീവമാണ്‌.

Leave A Reply

Exit mobile version