ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തൃശൂര്‍ അവിണിശേരിയിലെ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ടി.വി.മണികണ്ഠൻ്റെ വീട്ടില്‍ രാത്രിയായിരുന്നു കൂടിക്കാഴ്ച. എട്ട് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറാകാതെ ഗവര്‍ണര്‍ മടങ്ങി. സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങളും ആരോപണങ്ങളുമുന്നയിച്ചുകൊണ്ടിരിക്കവെയാണ്സ്വകാര്യ സ്ഥലത്തെത്തി ആര് എസ് എസ് സര്സംഘചാലകുമായുള്ള ആരിഫ് മുഹമ്മദ് ഖാൻ്റെ രഹസ്യകൂടിക്കാഴ്ച.
ഗുരൂവായൂരിലേക്ക് പുറപ്പെട്ട അദ്ദേഹം നാളെ രാവിലെ ഗുരുവായൂരില്‍ നടക്കുന്ന ആര് എസ് എസ് ബൈഠകില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ആര് എസ് എസ് പരിപാടിയിലും ഗവര്‍ണര്‍ സംസാരിക്കുന്നുണ്ട്.