തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിജ്ഞാപനത്തിനെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹിം എം പി. നിയമഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്, പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്നും എ എ റഹീം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിൻറെ മതനിരപേക്ഷതയെ തകർക്കും. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യപരമായ പ്രതിഷേധത്തിൽ സഹകരിക്കാവുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രക്ഷോഭം തുടരും. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ ഇത്തരം നിലപാട് സ്വീകരിക്കുമോ എന്ന് എ എ റഹീം ചോദിച്ചു. മൃദു ഹിന്ദുത്വ സമീപനം അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.