കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനായ ഡിവൈഎഫ്ഐ നേതാവിനെയും ക്രൂരമായി മര്‍ദ്ധിച്ച പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പൊലീസ് നയത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം ആളുകള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും സനോജ് ആവശ്യപ്പെട്ടു.
കിളികൊല്ലൂരില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനും സംസ്ഥാനത്തിനാകെയും നാണക്കേടുണ്ടാക്കുന്നുണ്ട്.ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു.