മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.
ജനുവരി 3 മുതൽ 15 വരെ 3 ടി20യും 3 ഏകദനവും അടങ്ങുന്നതാണ് പരമ്പര. ജനുവരി 3 ന് മുംബൈയിലാണ് ആദ്യ ടി20. അഞ്ചിന് പുനെയിലും ഏഴിന് രാജ്കോട്ടിലും രണ്ടും മൂന്നും ടി20കൾ നടക്കും. പത്തിന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 12 ന് രണ്ടാം ഒഡിഐ കൊൽക്കത്തയിലും അവസാന മത്സരം 15 ന് തിരുവനന്തപുരത്തും നടക്കും.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം ജനുവരി 18 മുതൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. കീവികൾക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഇടവേളയുടെ അഭാവം താരങ്ങളുടെ ഫോമിന് നല്ലതാണെങ്കിലും പരുക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ടു പരമ്പരകൾ അവസാനിക്കുനനത്തോടെ ഇന്ത്യ സ്വന്തം തട്ടകത്തിൽ ഓസ്ട്രേലിയയെ നേരിടും. പര്യടനത്തിനിടെ ടീമുകൾ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.