അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. സിംഗപ്പൂർ സൂപ്പർ സ്ട്രൈക്കർ ടിം ഡേവിഡിനെ ഉൾപെടുത്തിയാണ് ഓസ്ട്രേലിയ സ്ക്വാഡ് പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ(IPL) മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് 26 കാരനായ ടിം ഡേവിഡ്. എന്നാൽ താരത്തിന് ആഭ്യന്തര ടീമിലോ ദേശിയ ടീമിലോ കരാർ ഇല്ല. മാച്ച് പേമെന്റ് അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡേവിഡ് മികച്ച താരമാണെന്നും അവൻ ടീമിൽ എത്തുന്നത് ടീമിന്റെ ബാറ്റിംഗ് നിരക്ക് കരുത്ത് പകരുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് സെലെക്ഷൻ കമ്മറ്റി ചെയർമാനും മുൻ കളിക്കാരനുമായ ജോർജ് ബെയ്ലി പറഞ്ഞു. 14 ട്വന്റി 20 മത്സരങ്ങൾ സിംഗപ്പൂരിനായി കളിച്ച താരമാണ് ടിം ഡേവിഡ്.
സ്വന്തം നാട്ടിൽ ലോകകപ്പ് കളിക്കാനിറങ്ങുമ്പോൾ കിരീടം നിലനിർത്തുക എന്ന ലക്ഷ്യം തന്നെയാണ് അവരുടെ മുന്നിലുള്ളത്. ആരോൺ ഫിഞ്ചാണ് ആണ് ടീമിനെ നയിക്കുക.