പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 5 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 നും മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 നും പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് 24 ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. 2022-23 അധ്യയനവർഷം സ്‌കൂളുകൾ ആരംഭിച്ച് കുട്ടികൾ നേരിട്ട് സ്‌കൂളിൽ വന്ന് പഠനം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പഠനം നടത്തേണ്ടതിന്റെ ആവശ്യകത ഒഴിവായിട്ടുണ്ട്. സ്‌കൂൾ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടതില്ല എന്ന് സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും അധ്യാപകരും രക്ഷിതാക്കളും ഈ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജൻഡർ ന്യൂട്രാലിറ്റിയെ സംബന്ധിച്ചു ചർച്ചകൾ നടക്കുന്നതിനാൽ അത്തരത്തിലുള്ള ഒരു തീരുമാനം കുട്ടികളിൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Exit mobile version