അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22 മുതൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസ വകുപ്പ്. വ്യാഴാഴ്ച ട്രെയൽ അലോട്ട്മെന്റും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട അലോട്ട്മെന്റും പ്രഖ്യാപിക്കും. 4,71,278 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. സി.ബി.എസ്.സിയിൽ നിന്ന് 31,615 കുട്ടികളും ഐ.സി.എസ്.ഇയിൽ നിന്ന് 3095 വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. സപ്ലിമെന്ററി ഘട്ടം 23 മുതൽ 30 വരെ നടക്കും. ഈ മാസം 11-)0 തീയതിയാണ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിയതാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മലപ്പുറത്തും കുറവ് വയനാടുമാണ്.

Leave A Reply

Exit mobile version