കണ്ണൂർ: പാനൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്ന്‌ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നാണ് 770 കിലോ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരിൽ ബോധപൂർവം അക്രമം നടത്താനുള്ള ആർഎസ്എസ് നീക്കമാണ് ഇതോടെ വ്യക്തമായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കൊളവല്ലൂർ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തു.

Leave A Reply

Exit mobile version