ഇടുക്കി: സിപിഎം നേതാവ് എം എം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് ഒ ആർ ശശി. കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനറാണ് ഒ ആർ ശശി. ഡീൻ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കൾക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണ്. ഡീൻ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്. എന്നാൽ എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ ആർ ശശി പറഞ്ഞു. എംഎം മണിയെ കാണാൻ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ ആർ ശശി അധിക്ഷേപിച്ചു. ഇന്നലെ മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ ആയിരുന്നു ഒ ആർ ശശിയുടെ വിവാദ പരാമർശം.

അദ്ദേഹത്തിന്റെ പിതാവിനെതിരെയും നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളാണ് ശശി നടത്തിയത്.

Leave A Reply

Exit mobile version