തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു പാർട്ടി നേതാവ് കൂടി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ. കരുണാകരന്റെ വിശ്വസ്തനുമായ മഹേശ്വരൻ നായരാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.

നേരത്തെ ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും പദ്മിനി തോമസും ബിജെപിയിൽ ചേരുന്നിരുന്നു.

Leave A Reply

Exit mobile version