പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിനെ വണ്ടിയിൽ കയറ്റിയില്ല. വാഹനത്തിൽ മോദിക്കൊപ്പം കയറ്റാത്തതിനെ തുടർന്ന് പരിഭവിച്ച് അബ്ദുൾ സലാം മടങ്ങിപ്പോയി. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, എസ്പി ജി ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്.

മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ചില്ലെങ്കിലും ഡൽഹിയിൽ നിന്നു വന്ന ലിസ്റ്റല്ലേ എന്ന ചോദ്യത്തിന് അതൊന്നും പറയേണ്ട എന്ന് അദ്ദേഹം പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ചതായി വിവരമുണ്ട്. പരസ്യമായി പ്രതിഷേധിക്കേണ്ടതില്ല എന്ന നിലപാടാണ് അബ്ദുൾ സലാം സ്വീകരിക്കുന്നതെന്നാണ് സൂചന.

Leave A Reply

Exit mobile version