മലപ്പുറം: മലപ്പുറം എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ പറമ്പിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. ചുരക്കുന്നൻ സുര, ഇന്ദ്രജിത്ത് ലാൽ എന്നിവരുടെ പറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂത്തേടം ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡ് ബാലംകുളത്ത് ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്.
സംഭവം അറിഞ്ഞതോടെ ബിജെപി നേതാക്കൾ വടിവാളുകൾ സംഭവസ്ഥലത്തുനിന്ന് മാറ്റി. മൂന്ന് വടിവാളുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ മൂത്തേടം പഞ്ചായത്ത് കമ്മിറ്റി എടക്കര എസ്എച്ച്ഒക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച ഡിവൈഎഫ്ഐ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.