ഇംഫാൽ: ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾ അവധി നിഷേധിച്ച് ബിജെപി സർക്കാർ. ഈസ്റ്റർ ദിനം പ്രവർത്തി ദിനമായിരിക്കുമെന്ന് സർക്കാർ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അവധി നിഷേധിച്ചതിൽ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു.

Leave A Reply

Exit mobile version