വാഷിംഗ്ടൺ: എലികളെ കൊല്ലാൻ പല വഴികളും ഉണ്ട്. എന്നാൽ കൂലിക്ക് ആളെ വച്ച് കൊല്ലാൻ തയ്യാറാക്കുകയാണ് ന്യൂയോർക്ക് നഗരം. എലിയെ തുരത്താൻ പല വഴികളും നോക്കിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ന്യൂയോർക്ക് മേയർ എറിക് ആദംസ് പരസ്യം നൽകിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയർ. എലിയെ പിടിക്കാനെത്തുന്നവർക്ക് കനത്ത തുകയാണ് ശമ്പളം.
“ന്യൂയോർക്ക് നഗരത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന എലികളോട് പോരാടാൻ ആവശ്യമായ നിശ്ചയദാർഢ്യവും കൊലയാളി സഹജവാസനയും നിങ്ങൾക്കുണ്ടെങ്കിൽ – നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു.” എന്നായിരുന്നു ന്യൂയോർക് മേയർ എറിക് ആദംസിൻറെ ട്വീറ്റ്. ജോലിക്കെത്തുന്നവർക്ക് പ്രതിവർഷം $120,000 മുതൽ $170,000 വരെ (13,823,796.33 രൂപ) ശമ്പളം ലഭിക്കും. പദ്ധതികൾ തയ്യാറാക്കുക, അതിന് മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. നല്ല ആരോഗ്യമുള്ള ആളായിരിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ജോലിക്കാരൻ ഒരു ‘രക്തദാഹി’ആയിരിക്കണമെന്നും പ്രേത്യകം പറയുന്നുണ്ട്. നിയമനം ലഭിച്ച് 90 ദിവസത്തിനുള്ളിൽ നഗരവാസിയായി തൻ്റെ ജോലി തുടങ്ങണം എലിശല്യം ഇല്ലാതെയാക്കാൻ നഗരവാസികളും ശ്രമിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. പ്രോജക്ട് മാനേജ്മെൻറിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
There’s NOTHING I hate more than rats.
If you have the drive, determination, and killer instinct needed to fight New York City’s relentless rat population — then your dream job awaits.
Read more: https://t.co/ybNxcJeJP7
— Mayor Eric Adams (@NYCMayor) December 1, 2022