ലണ്ടൻ: യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. പ്രതിഷേധം നടത്തിയ 23 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യോർക്ക്ഷെയറിലെ ഔദ്യോഗിക രാജകീയ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്നലെയായിരുന്നു സംഭവം നടന്നത്.
അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു യുവാവ് രാജാവിനെതിരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചത്. യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ യുവാവിനെ പബ്ലിക് ഓർഡർ കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.