ന്യൂഡൽഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഡൽഹിയിലെ വിവിധ മേഖലകളിൽ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഡൽഹിയിലുണ്ടായ ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കി.
നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.