ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ ഇലോൺ മസ്ക് നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആഴ്ചയിൽ ഏഴു ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാർ. തൻ്റെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്തവരെ പുറത്താക്കുമെന്നും ഭീഷണിയുണ്ട്. ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന മസ്‌കിൻ്റെ പ്രഖ്യാപനം ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ട്വിറ്റർ പ്രഖ്യാപിച്ച മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ജീവനക്കാരെക്കൊണ്ട് അധികം സമയം ജോലി ചെയ്യിപ്പിക്കുന്ന പ്രവണതയാണ് ഇലോൺ മസ്ക് സ്വീകരിച്ചിരിക്കുന്നതെന്ന് പരാതികൾ ഉയരുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാര്‍ക്ക് മാത്രമാണ് ജോലിസമയം വര്‍ധിപ്പിച്ചിരിക്കുന്നത് എന്നും ന്യായീകരണം ഉയരുന്നുണ്ട്.