ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല ഡി സില്‍വ വിജയിച്ചതോടെ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ഭൂപടം കൂടുതല്‍ ചുവക്കുകയാണ്. അമേരിക്കന്‍ സാമ്രാജിത്വത്തിൻ്റെ മൂക്കിന്‍ തുമ്പില്‍ മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കൂടി അധികാരത്തിലേറുകയാണ്. ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷ ഭരണമുള്ള രാജ്യങ്ങള്‍ പരിചയപ്പെടാം.
കൊളംബിയ (2022 ജൂണ്‍ 20)
പ്രസിഡന്റ്: ഗുസ്താവ പെത്രോ ,പാര്‍ടി: ഹ്യൂമന്‍ കൊളംബിയ
ചിലി (2021 ഡിസംബര്‍ 21)
പ്രസിഡന്റ്: ഗബ്രിയേല്‍ ബോറിക്, സോഷ്യല്‍ ?കണ്‍വേര്‍ജെന്‍സ് പാര്‍ടി
ഹോണ്ടുറാസ് (2021 നവംബര്‍ 29-)
പ്രസിഡന്റ്: സിയോമാര കാസ്ട്രോ , ലിബറല്‍ പാര്‍ടി
നിക്കരാഗ്വ (2021 നവംബര്‍ 8)
പ്രസിഡന്റ്: ഡാനിയല്‍ ഒര്‍ടേഗ , സാന്തനീസ്റ്റ ഫ്രണ്ട് ഫോര്‍ നാഷണല്‍ ലിബറേഷന്‍ ?(എഫ്എസ്എല്‍എന്‍)
ബൊളീവിയ ?(2020 ഒക്ടോബര്‍ 19)
പ്രസിഡന്റ്: ലൂയിസ് ആര്‍സ് കാറ്റക്കോറ , മൂവ്മെന്റ് ഫോര്‍ സോഷ്യലിസം
പെറു (2021 ജൂലൈ 19)
പ്രസിഡന്റ്: പെദ്രോ കാസ്തിയ്യോ ,ഫ്രീ പെറു നാഷണല്‍ പൊളിറ്റിക്കല്‍ പാര്‍ടി
മെക്സിക്കോ (2018 ജൂലൈ 2)
പ്രസിഡന്റ്: ആന്‍ഡ്രസ് ?മാനുവല്‍ ലോപസ് ഒബ്രദോര്‍ ,ജുന്തോസ് ഹരേമൊസ് ഹിസ്റ്റോറിയ
അര്‍ജന്റീന (2019 ഒക്ടോബര്‍ 28)
പ്രസിഡന്റ്: ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് ,പെറോണിസ്റ്റ് പാര്‍ടി
വെനസ്വേല (2018 മെയ് 20)
പ്രസിഡന്റ്: നിക്കോളസ് മഡൂറോ, യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേല (1999 മുതല്‍ ഷാവേസിലൂടെ പാര്‍ടി അധികാരത്തില്‍)
ക്യൂബ ( 2018 ഏപ്രില്‍ 20)
മിഗ്വേല്‍ ഡയസ് കാനെല്‍ , കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ക്യൂബ (1959 മുതല്‍ പാര്‍ടി ഭരണത്തിലാണ്)