സ്റ്റോക്ഹോം: സ്വീഡനിലെ പുതിയ സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഇരുപത്തിയാറുകാരി. റൊമിന പൗർമോഖ്താരിയെ കാലാവസ്ഥാ മന്ത്രിയായി നിയമിച്ചിരിക്കുന്നത് . സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് റൊമിന. ഒരു മന്ത്രാലയം നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് റൊമിന പൗർമോഖ്താരിയെ തേടിയെത്തിയിരിക്കുന്നത്.
ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിൻ്റെ നേതാവായിരുന്ന റൊമിനയെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണാണ് നാമനിർദേശം ചെയ്തത്. സ്റ്റോക്ക്ഹോമിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ഇറാനിയൻ വംശജരായ ഒരു കുടുംബത്തിലാണ് റൊമിന ജനിച്ചത്. സ്വീഡനിൽ പുതിയ മന്ത്രിസഭയിൽ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്. റൊമീന ഇതിനുമുമ്പുണ്ടായിരുന്ന 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ റെക്കോർഡാണ് മറികടന്നത്.
സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകൾ വിദേശീയരാണ്. അതിൽ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ,സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി എത്തിയവരാണ്.