സമാധാന നൊബേൽ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കും രണ്ട് സംഘടനകൾക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ് (യുക്രൈൻ) എന്നീ സംഘടനകളാണ് ഇത്തവണത്തെ നൊബേൽ സമ്മാനം പങ്കിട്ടത്.
ഭരണകൂടത്തിന് എതിരായ പോരാട്ടത്തിൻ്റെ പേരിൽ രണ്ടു വർഷമായി തടവിലാണ് ബിയാലിയറ്റ്സ്കി. ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് ബിയാലിയാട്സ്കി. സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ ആൾ കൂടിയാണ് അദ്ദേഹം.