വാഷിങ്ടൺ: നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടർന്ന് ഡൈമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ വാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ചിലയിലെ ടെലിസ്കോപാണ് ഇതിൻ്റെ ചിത്രങ്ങൾ പകർത്തിയത്.
സെപ്റ്റംബർ 27 പുലർച്ചെയാണ് ഭൂമിയിൽനിന്ന് ഏറെ അകലെയുള്ള ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്ന ഗ്രഹമായ ദിമോർഫോസിനെയാണ് നാസയുടെ ഡാർട്ട് ഉപഗ്രഹം ഇടിച്ചത്. ഛിന്ന ഗ്രഹങ്ങൾ അപകടകരമായ രീതിയിൽ ഭൂമിയിലേക്കു വന്നാൽ പ്രതിരോധത്തിനായി അവയെ ഇടിച്ചു തെറിപ്പിക്കാനാകുമോ എന്നറിയുകയാണ് ഡാർട്ടിൻ്റെ ലക്ഷ്യം. ഡൈമോർഫസിൻ്റെ ഭ്രമണപഥം ചുരുങ്ങിയാൽ പദ്ധതി വിജയിച്ചതായി കണക്കാക്കും.ഇത് സ്ഥിരീകരിക്കാൻ ഇനിയും സമയമെടുക്കും.