പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ബ്രസീൽ ജനത ഞായറാഴ്ച ഒന്നാംവട്ട വോട്ടെടുപ്പിൽ വിധിയെഴുതും. വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവ ബ്രസീലിൻ്റെ പ്രസിഡന്റാകുമെന്നാണ് അഭിപ്രായ സർവേകളുടെ അന്തിമ വിലയിരുത്തൽ. തീവ്രവലതുപക്ഷക്കാരൻ പ്രസിഡന്റ് ജയിർ ബോൾസനാരോയെ ലുല 47 ശതമാനം വോട്ടിന് പിന്തള്ളുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കിൽ ഒക്ടോബർ 30ന് രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും.