റിസർവിലുളള സെെനികരെ സെെന്യത്തിൻ്റെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്നുമായി യുദ്ധം പുരോഗമിക്കുന്നതിനിടെയാണ് പുടിൻ്റെ പ്രഖ്യാപനം. റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസർവ് സൈന്യത്തെ സജ്ജമാക്കിയതായി പുടിൻ അറിയിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിൻ്റെ പ്രഖ്യാപനം.
റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാൽ ഏത് മാർഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും പുടിൻ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്ക് പറയുകയല്ല, മറുപടി നൽകാൻ ഇനിയും ഏറെ ആയുധങ്ങൾ കയ്യിലുണ്ടെന്നും പുടിൻ പറഞ്ഞു. യുക്രെയ്നിലെ ഡോൺബാസ് കീഴടക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.