കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങി താലിബാൻ. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ സർക്കാർ തയ്യാറെടുക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു.
രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ ആപ്പുകളുടെ നിരോധനം. വെബ്സൈറ്റുകൾക്ക് പുറമേ, സംഗീതം, സിനിമകൾ, എന്നിവയ്ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഗെയിം ആസക്തിയുള്ളതാണെന്നും അത് കുട്ടികൾക്ക് നല്ലതല്ലെന്നും ചൂണ്ടിക്കാട്ടി പാകിസ്താനും പബ്ജി നിരോധിച്ചിരുന്നു. ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം പബ്ജി, ടിക്ടോക്ക് എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.