വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ടാങ്ക് ജില്ലയിലെ കോട് അസമില്‍ പോളിയോ വാക്സിനേഷന് സംഘത്തിന് കാവല്‍ നിന്ന രണ്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തി. ഇതുവരെയും വാക്സിനേറ്റർമാർക്ക് പരിക്കൊന്നുമില്ല. പാകിസ്ഥാനില്‍ നേരത്തെയും പ്രാദേശിക പോളിയോ വാക്സിനേഷന് ടീമുകളെ പലപ്പോഴും വാക്സിന് വിരുദ്ധ പോരാളികള്‍ ലക്ഷ്യമിടാറുണ്ട്. മുസ്ലിങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് വാക്സിനേഷന് എന്നാണ് അക്രമികൾ ആരോപണം.
വാക്സിനുകളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന വാക്സിൻ വിരുദ്ധ സംഘങ്ങള്‍ ഇതിന് മുമ്പും പാക്കിസ്ഥാനിൽ നിരവധി പോളിയോ ജോലിക്കാരെയും അവര്‍ക്ക് സംരക്ഷണം നല്കാന് നിയുക്തരായ പൊലീസുകാരെയും കൊലപ്പെടുത്തിയിട്ടുണ്ട്. 2011 ല്‍ അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിന്‍ ലാദനെ വധിക്കുന്നതിന് മുമ്പ് സിഐഎ പാകിസ്ഥാനില്‍ വ്യാജ വാക്സിനേഷൻ പദ്ധതി നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും വാക്സിന് വുരുദ്ധത വര്‍ദ്ധിച്ചു. ഭൂമിയില്‍ നിന്ന് പോളിയോ നിര്‍മ്മാര്‍ജ്ജനമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന ലക്ഷ്യമാണ് വർധിച്ചുവരുന്ന എതിര്‍പ്പ് മൂലം സഫലമാകാതെ പോകുന്നത്.