ചൈനയിലെ കുടുംബാസൂത്രണ നയത്തിൽ ഭേദഗതി. ദമ്പതികൾക്ക് പരമാവധി 2 കുട്ടികൾ എന്നായിരുന്നു ചൈനീസ് നയം. എന്നാൽ ഇനി 3 കുട്ടികൾ വരെയാകാമെന്നാണ്, പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷനായ പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ജനന നിരക്കില്‍ കാര്യമായ ഇടിവുണ്ടായതായാണ് സമീപകാല കണക്കുകള്‍.
രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നതായുള്ള സെന്‍സസ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ചൈനയുടെ നയമാറ്റം.
40 വര്‍ഷത്തോളം ഒറ്റക്കുട്ടി നയമാണ് പിന്തുടര്ന്നത്. 2016ലാണ് അതിന് മാറ്റം വന്നത്. പ്രായമേറിയ തൊഴിലാളികള്‍ കൂടുന്നതും സാമ്പത്തിക സ്തംഭനവുമായിരുന്നു നയം മാറ്റത്തിന് കാരണം. അന്നുമുതല്‍ രണ്ട് കുട്ടികള്‍ എന്ന നയമാണ് ചൈന പിന്തുടര്ന്നത്. എന്നാല്‍, ജനന നിരക്ക് താഴ്ന്നിരുന്നു. കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കിലും 2020ല്‍ 1.20 കോടി കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഇത് സമീപകാലത്തെ വളരെ കുറഞ്ഞ നിരക്കായിരുന്നു. 1.3 ആണ് രാജ്യത്തെ പ്രത്യുല്പാദന നിരക്ക്. ജനസംഖ്യാ സന്തുലിതയ്ക്ക് ആവശ്യമായ പ്രത്യുല്പാദന നിരക്കിനെക്കാള്‍ വളരെ കുറവാണിത്. ഇതെല്ലാം പരിഗണിച്ചാണ് ചൈന പുതിയ നയം സ്വീകരിക്കുന്നത്.