ഗാസയില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്ത്. ഇസ്രായേല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ കടുത്ത ഇസ്രഈല്‍ വിരുദ്ധത ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തില്‍ മുഴുവന്‍ തീവ്രവാദത്തെ വളര്‍ത്തുന്നത്,’ നെതന്യാഹു പറഞ്ഞു.
അതേസമയം യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീന്‍ രംഗത്തെത്തി. ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.