അമേരിക്കൻ പ്രസിഡന്റിന്റെ വംശ വെറിയോടെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്റെ ഓർമ്മ പുതുക്കി ലോകജനത. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലും ജർമനി, ഗ്രീസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലും അനുസ്‌മരണ പരിപാടികൾ നടന്നു.
കഴിഞ്ഞ വർഷം മെയ് 25നാണു ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസർ ഡെറെക് ഷോവിൻ 9 മിനിറ്റും 29 സെക്കൻഡും കഴുത്തിൽ കാൽമുട്ട് അമർത്തിയതിനെത്തുടർന്നു ശ്വാസം മുട്ടിയാണു ഫ്ലോയ്ഡ് മരണമടഞ്ഞത്.
അമേരിക്കയിൽ മാസങ്ങൾ നീണ്ട വംശീയവിരുദ്ധ പ്രക്ഷോഭത്തിനു ഫ്ലോയ്ഡിന്റെ മരണം കാരണമായി. ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസ് ഓഫീസർ ഡെറെക് ഷോവിന് കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം യുഎസ് ജൂറി കണ്ടെത്തിയിരുന്നു. അതിനെ അനുസ്‌മരിച്ച് ഒന്നാം വാർഷികദിനത്തിൽ ഫ്ലോയിഡിനെ കൊലപ്പെടുത്തിയ മിനിയപൊളിസിൽ മിനിറ്റുകളോളം ആളുകൾ മുട്ടുകുത്തി.
ഫ്‌ളോയിഡിന്റെ സഹോദരി ബ്രിജറ്റും കുടുംബാംഗങ്ങളും മിനിയപൊളിസിലെ പാർക്കിൽ “ജീവിതത്തിന്റെ ആഘോഷം’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിലെ മൗന പ്രാർത്ഥനയ്ക്ക് ശേഷം വീട്ടുകാർ ഭക്ഷണവും സംഗീതവും ഫ്ലോയ്ഡിന്റെ സ്മരണയ്ക്കു മുന്നിൽ നടത്തി. അതിനു ശേഷം വൈറ്റ് ഹൗസിലെത്തിയ ഫ്ലോയിഡിന്റെ കുടുംബം ജോബൈഡനും കമലാഹാരീസുമായി കൂടികാഴ്ച നടത്തി.