ബഹിരാകാശത്ത് സ്വന്തമായി നിലയം നിർമ്മിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗായി ആദ്യഘട്ട വിക്ഷേപണം ചൈന നടത്തി. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടമായി ബഹിരാകാശയാത്രികര്‍ക്ക് തങ്ങാനുള്ള ചെറുപേടകമാണ് വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ചത്.
സ്ഥിരംനിലയത്തിനായി ഇനി 11 വിക്ഷേപണംകൂടിയുണ്ടാകും. ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയാകും ബഹിരാകാശനിലയം. 15 വര്‍ഷമായിരിക്കും കാലാവധി. വിക്ഷേപണമെല്ലാം പൂര്‍ത്തിയായല്‍ നിലയത്തിന് 90 ടണ്‍ ഭാരമുണ്ടാകും. രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ നാലിലൊന്നുവരും ഇത്.