അമേരിക്കകെതിരെ ജർമ്മനി രംഗത്ത്.. കോവിഡ് വാക്സിന്‍ നിര്‍മാണം ലോകമെമ്പാടും വ്യാപകമാക്കാന്‍ വേണ്ടിവന്നാല്‍ പകര്‍പ്പവകാശങ്ങള്‍ തല്‍കാലത്തേക്ക് മരവിപ്പിക്കാമെന്ന അമേരിക്കൻ നിലപാടിനെതിരെയാണ് ജർമനി രംഗത്ത് വന്നിട്ടുള്ളത്. ഔഷധനിര്‍മാണരംഗത്തെ നിരവധി കുത്തകകമ്പനികളും എതിര്‍പ്പറിയിച്ചു. ഗുണമേന്മ ഉറപ്പുവരുത്താന്‍ പകര്‍പ്പവകാശം കര്‍ക്കശമായി പാലിക്കേണ്ടതുണ്ടെന്ന വാദമാണ് ജര്‍മനി ഉയര്‍ത്തുന്നത്.
ബൈഡൻ സർക്കാരിന്റെ നടപടി വാക്സിൻ ഉൽപ്പാദനത്തിൽ നിർണായക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജർമൻ പ്രതിനിധി പറഞ്ഞു. അമേരിക്ക കൂടി പിന്തുണച്ചതോടെ പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന് യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ജര്‍മനി പരസ്യമായി എതിര്‍പ്പറിയിച്ചത്.
എന്നാല്‍ ഫ്രാന്‍സും ഇറ്റലിയും പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കണമെന്ന നിലപാടിലാണ്. അമേരിക്കന്‍ നിലപാടിനെ ലോകാരോഗ്യസംഘടനയും സ്വാഗതം ചെയ്തു.