പെർത്ത്: ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്ട്രേലിയക്ക് ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് മുന്നേറാൻ കങ്കാരുപ്പടയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സൂപ്പർ 12ലെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ന്യൂസിലൻഡിനോട് 89 റൺസിൻ്റെ കൂറ്റൻ തോൽവി വഴങ്ങിയാണ് ഓസീസ് എത്തുന്നത്. എന്നാൽ അയർലൻഡിനെ തകർത്തെറിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിലാണ് മറുവശത്ത് ശ്രീലങ്ക.
കോവിഡ് സ്ഥിരീകരിച്ച സ്പിന്നർ ആദം സാംപയ്ക്ക് പകരം മറ്റൊരു സ്പിന്നറായ ആഷ്ടൺ അഗറിനെ ടീമിൽ ഉൾപ്പെടുത്തി.
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്
ശ്രീലങ്ക: പാതും നിസ്സാങ്ക, കുസൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്സെ, ദസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, ബിനുര ഫെർണാണ്ടോ, ലഹിരു കുമാര