മുംബൈ: 2023 ഐപിഎൽ സീസണ് മുന്നോടിയായി ഈ ഡിസംബറിൽ താരലേലം നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബർ 16ന് ബെംഗളൂരുവിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് സീസണുകൾ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ മാത്രമാണ് നടന്നത്.
ഇത് രണ്ടാം തവണയാണ് ബിസിസിഐ ഒരു വർഷം രണ്ട് ലേലത്തിനൊരുങ്ങുന്നത്. 2018ലാണ് ഇത്തരത്തിൽ മുമ്പ് ലേലം സംഘടിപ്പിച്ചത്. ഒരു ടീമിന് ലേലത്തിൽ ഉപയോഗിക്കാവുന്ന തുക 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത മാസത്തോടെ നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകൾ പുറത്തുവിടും. 2023 മുതൽ വനിതാ ഐപിഎലും ആരംഭിക്കും.