പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനുള്ള ടീമിൽ ഇടംപിടിച്ചു. ഓസ്ട്രേലിയയിൽ ഇതിനകം എത്തിക്കഴിഞ്ഞ ഷമി സന്നാഹ മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
റിസർവ് താരങ്ങളായി പ്രഖ്യാപിച്ച മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരും വൈകാതെ ഓസ്ട്രേലിയയ്ക്കു തിരിക്കും. യുഎഇയിൽ കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ച രാജ്യാന്തര ട്വന്റി20 മത്സരം. 23ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റം. ഇതിനുമുന്നോടിയായി തിങ്കളാഴ്ച ഓസീസിനെയും 19ന് ന്യൂസിലൻഡിനെയും പരിശീലനമത്സരത്തിൽ നേരിടും.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി.