ആദ്യ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിന് മാർച്ചിൽ തുടക്കമാകും. അഞ്ച് ടീമുകളാണ് മത്സരിക്കുക. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. 20 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ടൂർണമെന്റിലുണ്ടാകും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും. രണ്ടും മൂന്നും സ്ഥാനതെത്തുന്ന ടീം എലിമിനേറ്റർ മത്സരത്തിൽ മാറ്റുരക്കും.
‘വിദേശ- ആഭ്യന്തര താരങ്ങളുടെ എണ്ണം നിയന്ത്രിച്ച് ശക്തവും മത്സരസ്വഭാവമുളള ടീമാക്കി മാറ്റണം. അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. 18 കളിക്കാരെയാകും പരമാവധി ഒരു ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുക. ആറ് വിദേശ താരങ്ങളിൽ കൂടുൽ ഒരു ടീമിന് സന്തമാക്കാൻ സാധിക്കില്ല. ഐപിഎൽ പോലെ ഹോം- എവേ ഫോർമാറ്റിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധ്യമല്ല. അഞ്ചോ ആറോ ടീമുകളാണ് ടൂർണമെന്റിലുളളത്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും മത്സരങ്ങൾ സംഘടിപ്പിക്കുക സാധ്യമല്ല. ഒരു വേദിയിൽ 10 മത്സരങ്ങൾ ശേഷം അടുത്ത വേദിയിൽ അടുത്ത 10 മത്സരം എന്ന ഫോർമാറ്റാകും അനുയോജ്യം,’ ബിസിസിഐ വാർത്താ കുറിപ്പിൽ പറഞ്ഞു.
സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.