ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സിറാജ് കളിക്കും. കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ നിന്ന് പുറത്തായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഞായറാഴ്ച്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു.
പരുക്കേറ്റ താരത്തിന് ടി-20 ലോകകപ്പ് നഷ്ടമാകും. ആറ് മാസത്തോളം ബുമ്രയ്ക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.