നാഗ്പുർ: ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന്. വൈകിട്ട് 7 ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. ഇന്ന് തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും ഫോമിലാണ്. ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉമേഷ് യാദവിന് പകരമാകും ബുമ്ര എത്തുക. ഹർഷൽ പട്ടേലിന് പകരം ദീപക് ചഹാറിനെയും പരീക്ഷിച്ചേക്കും. കനത്ത മഴയായിരുന്നു ഇന്നലെ നാഗ്പൂരിൽ. ഇന്ത്യക്കും ഓസ്ട്രേലിയക്കും പരിശീലനത്തിന് ഇറങ്ങാൻ പോലുമായില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ആദ്യ ടി20യില്‍ ഓസ്ട്രേലിയ നാല് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ സ്വന്തമാക്കി.