മൊഹാലി: ഇന്ത്യ ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിൽ രാത്രി 7:30 നാണ് മത്സരം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്. 2020 ഡിസംബറിലാണ് ഇന്ത്യയും ഓസ്ട്രേലിയയും അവസാനമായി ടി-20യിൽ അവസാനമായി ഏറ്റുമുട്ടിയത്. ടി-20യിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ മത്സരംകൂടിയാണിത്. ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും തിരികെയെത്തിയതോടെ ബൗളിങ്നിരയിലെ ആശങ്കകൾ ഒഴിഞ്ഞു. ടിം ഡേവിഡിൻ്റെ ഓസ്ട്രേലിയൻ അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ കളി.
ന്യൂസിലണ്ടിനെ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്താണ് കങ്കാരുപ്പട ഇന്ത്യയിൽ ട്വന്റി-20 പരമ്പരയ്ക്കെത്തുന്നത്. പരുക്കേറ്റ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ പുറത്തിരിക്കുമ്പോൾ ഓപ്പണർ ഡേവിഡ് വാർണറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
മറുവശത്ത് കൊവിഡ് പൊസിറ്റീവായതിനാൽ മുഹമ്മദ് ഷമി ടീമിൽ ഇല്ല. ഷമിക്ക് പകരം ഉമേഷ് യാദവ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്
ഓസ്ട്രേലിയന്‍ ടീം: ആരോന്‍ ഫിഞ്ച്(ക്യാപ്റ്റന്‍), സീന്‍ ആബോട്ട്, ആഷ്ട്ടന്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, കാമറൂന്‍ ഗ്രീന്‍, ജോഷ് ഹെസല്‍വുഡ്, ജോഷ് ഇംഗഌസ്, ഗ്ലെന്‍ മാക്സ്വല്‍, കെയിന്‍ റിച്ചാര്ഡ്സന്, ഡാനിയേല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വേയിഡ്, ആദം സാംപ