കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ജേതാക്കളായി ബെംഗളൂരു എഫ്സി. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റിയെയാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ആദ്യമായാണ് ക്ലബ് ഡ്യുറന്റ് കപ്പ് നേടുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള യുവതാരം ശിവശക്തിയിലൂടെയാണ് ബെംഗളൂരു ലീഡ് നേടിയത്. ഡ്യുറന്റ് കപ്പിൽ താരത്തിൻ്റെ അഞ്ചാം ഗോളായിരുന്നു അത്.
30-ാം മിനിറ്റില്‍ മിസോറംതാരം അപുയിയയിലൂടെ മുംബൈ സമനില ഗോൾ നേടി. എന്നാൽ 61-ാം മിനിറ്റില്‍ സുനിൽ ഛേത്രിയുടെ കോർണർകിക്കിന് സമർഥമായി തലവച്ച ബ്രസീലുകാരൻ അലന് കോസ്റ്റ ബെംഗളൂരുവിൻ്റെ വിജയ ഗോള്‍ നേടി.