ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ലണ്ടനിൽ ഈ മാസം 23ന് തുടങ്ങുന്ന ലേവർ കപ്പിനുശേഷം കളിനിർത്തുമെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഫെഡറർ അറിയിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. 20 ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുളള ഫെഡറര്‍ ടെന്നീസ് കോര്‍ട്ടിലെ മികച്ച താരങ്ങളിൽ ഒരാളായി. 2003ലാണ് ഫെഡറര്‍ തൻ്റെ ആദ്യ ഗ്രാന്റ് സ്ലാമും വിംബിള്‍ഡന്‍ കിരീടവും നേടുന്നത്. ആറ് ഓസ്ട്രേലിയന്‍ ഓപ്പണും, ഒരു ഫ്രഞ്ച് കപ്പും എട്ട് വിംബിള്‍ഡനും അഞ്ച് യുഎസ് ഓപ്പണ്‍ ടൈറ്റിലും ഫെഡറര്‍ നേടിയിട്ടുണ്ട്. 2008 ഒളിമ്പിക്സില്‍ സ്വര്‍ണ്ണവും 2012 ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിയും താരത്തിൻ്റെ പേരിലുണ്ട്. ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ തുടര്‍ച്ചായായി ഒന്നാം സ്ഥാനത്തായിരുന്നു. അത് റെക്കോഡാണ്. പുരുഷ പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.
വിരമിക്കല്‍ സന്ദേശത്തില്‍ ഫെഡറര്‍ പറഞ്ഞതിങ്ങനെ… ‘എനിക്ക് 41 വയയാസി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ വ്യക്തമാക്കി. നിലവില്‍ പുരുഷടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ ഫെഡറര്‍ മൂന്നാമതാണ്. റാഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
23 ഗ്രാൻസ്ലാം കിരീടം നേടിയ വനിതാ സൂപ്പർതാരം സെറീന വില്യംസിനു പിന്നാലെ ഫെഡററും റാക്കറ്റ് താഴെ വയ്ക്കുമ്പോൾ, ടെന്നിസിൽ ഒരു യുഗത്തിനു കൂടിയാണ് അന്ത്യമാകുന്നത്.