ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച് റോബിൻ ഉത്തപ്പ. ട്വിറ്ററിലൂടെയാണ് ഉത്തപ്പ തൻ്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി. 2006ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യക്കായി 46 ഏകദിനങ്ങൾ കളിച്ച ഉത്തപ്പ 934 റൺസ് നേടി. 13 ടി-20കളും കളിച്ചിട്ടുള്ള ഉത്തപ്പ 249 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 2007 ടി-20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. 2015സ് സിംബാബ്വെക്കെതിരായ ഏകദിനത്തിലാണ് ഉത്തപ്പ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ഐപിഎൽ ടീമുകൾക്ക് വേണ്ടിയും ഉത്തപ്പ കളിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും മൂന്ന് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.