ന്യൂയോർക്: യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം കാർലോസ് അൽക്കറാസ് ഗാർഫിയക്ക്. സ്പെയിനിൻ്റെ യുവ താരമാണ് കാർലോസ് അൽക്കറാസ് ഗാർഫിയക്ക്. ഞായറാഴ്ച നടന്ന വാശിയേറിയ ഫൈനലിൽ നോർവെയുടെ കാസ്പർ റൂഡിനെയാണ് പരാചയപ്പെടുത്തിയത്. കാർലോസിൻ്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. ഗ്രാൻസ്ലാം കിരീട നേട്ടത്തോടെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനവും കാർലോസ് സ്വന്തമാക്കി. നാല് സീറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കാർലോസ് വിജയിച്ചത്. ആദ്യ സെറ്റ് 6-4 ന് നേടി അൽക്കറാസ് ലീഡെടുത്തപ്പോൾ രണ്ടാം സെറ്റ് 6 – 2 ന് സ്വന്തമാക്കി കാസ്പർ റൂഡിൻ്റെ തിരിച്ചു വരവ്. മൂന്നാം സെറ്റ് 7-6 ന് നേടിയ സ്പാനിഷ് താരം നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി. അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയെ കീഴടക്കിയാണ് കാർലോസ് അൽക്കറാസ് ഫൈനലിലെത്തിയത്. സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് വിജയം നേടിയത്. സ്കോര്‍: 6-7, 6-3, 6-1, 5-7, 6-3. കാസ്പര്‍ റൂഡ്, അട്ടിമറികളുമായി മുന്നേറിയ റഷ്യയുടെ ഖച്ചനോവിനെ മറികടന്നാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. റൂഡിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2022 ഫ്രഞ്ച് ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഇതിഹാസം റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
യു എസ് ഓപ്പണിൽ കിരീടം ചൂടുന്ന പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡും ഇനി കാർലോസ് അൽക്കറാസ് ഗാർഫിയക്ക് സ്വന്തം.