ന്യൂയോർക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിച്ചു. യു എസ് ഓപ്പൺ ടെന്നീസ് രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അജ്ല ടോംലിയാനോവിനോട് തോറ്റ് പുറത്തായി. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ച് വന്ന സെറീന 7-6 എന്ന സ്കോറിന് രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റ് 7-5ന് സ്വന്തമാക്കി അജ്ല വിജയിക്കുകയായിരുന്നു. 1999ൽ പതിനനോംഴാം വയസിൽ യുഎസ് ഓപ്പൺ നേടിയാണ് സെറീന ആദ്യ ഗ്രാൻഡ്സ്ലാം കിരീടമുയർത്തുന്നത്. അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് 23 തവണ ഗ്ല്രാന്റ് സ്ലാം വിജയിയായ സെറീനയുടെ പടിയിറക്കം.
മുന്‍ ലോക ഒന്നാം നമ്പറായ താരം 367 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. നാല് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡലും 73 കിരീട നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ യുഎസ് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്. 14 ഡബിള്‍സ്, 2 മിക്സഡ് ഡബിള്‍സ് കിരീടങ്ങളും ഈ അമേരിക്കന്‍ ഇതിഹാസത്തിൻ്റെ കിരീടക്കണക്കില്‍ ഉള്‍പ്പെടുന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം.